കോരംകുളം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

തെക്കുംപാടം. കോരംകുളം മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. ലക്ഷാർച്ചന, ഭഗവത് സേവ, സർപ്പ ബലി, ശുദ്ധി ക്രിയകൾ, നവകം, പഞ്ചഗവ്യം, ഇരൂപത്തിയഞ്ച് കലശം, ശ്രീഭുതബലി എന്നിവക്ക് തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരി പാതിരാക്കുന്ന് നീലകണ്ടൻ നമ്പൂതിരി എന്നിവർ മുഖ്യകർമികത്വം വഹിച്ചു. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പൂരമെഴുന്നള്ളിപ്പ് നടന്നു. ഗജവീരൻ പൂതൃ കോവിൽ പാർത്ഥസാരഥി തിടമ്പേറ്റി. നിറമാല, ചുറ്റുവിളക്ക്, സമ്പൂർണ്ണ നാരായണീയ പാരായണം, നൃത്ത നൃത്ത്യങ്ങൾ, മഹാപ്രസാദഊട്ട് എന്നിവയും ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading