പോലീസ് ജീപ്പ് സ്‌കൂട്ടറിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥികളിൽ ഒരാൾ മരിച്ചു

തൃശൂർ. ആളൂരിൽ പോലീസ് ജീപ്പ് സ്‌കൂട്ടറിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. ആളൂർ ആനത്തടം പീണിക്കപ്പറമ്പിൽ രാജുവിന്റെ മകൻ ജൂവിൻ (16) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തയ്യിൽ വീട്ടിൽ അനന്തകൃഷ്ണൻ എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.

ജൂൺ 15നാണ് അപകടം ഉണ്ടായത്. പോട്ട മൂന്നുപീടിക സംസ്ഥാനപാതയിൽ ആളൂർ കദളിച്ചിറക്ക് സമീപത്ത് വച്ചായിരുന്നു അപകടം. പോലീസിന്റെ ഡാൻസാഫ് സ്‌ക്വാഡ് സഞ്ചരിച്ചിരുന്ന ജീപ്പാണ് സ്‌കൂട്ടറിൽ ഇടിച്ചത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading