
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് ബിശ്വനാഥ് സിൻഹ.
ബിഹാർ സ്വദേശിയായ അദ്ദേഹം ധനകാര്യം, ആഭ്യന്തര തുടങ്ങി സുപ്രധാനമായ പല വകുപ്പുകളിലും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ജൂൺ 30ന് സ്ഥാനമൊഴിയുന്നതോടെ ബിശ്വനാഥ് സിൻഹ പുതിയ ചുമതലയേൽക്കും.

Leave a Reply