കേരള തൊഴിലാളി ക്ഷേമനിധി ബോർഡ്: തൊഴിലാളികളുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2026 വർഷത്തെ ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷിക്കാം. വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 13 ഗവ. ഐ.ടി.ഐകളിലായി 14 ട്രേഡുകളിലേക്ക് ആകെ 280 സീറ്റുകളാണ് ബോർഡിലെ തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.labourwelfarefund.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 750 രൂപ നിരക്കിൽ ബോർഡിൽ നിന്നും സ്റ്റൈപന്റ് നൽകും. ധനുവച്ചപുരം (വയർമാൻ), ചാക്ക (ടർണർ), ആറ്റിങ്ങൽ (മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ), കൊല്ലം (മെക്കാനിക്ക് ഡീസൽ), ഏറ്റുമാനൂർ (വെൽഡർ/ ഫിറ്റർ), ചെങ്ങന്നൂർ (മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ), കട്ടപ്പന (വെൽഡർ), കളമശ്ശേരി (ഫിൽറ്റർ), ചാലക്കുടി (ടെക്നിക്കൽ പവർ ഇലക്ട്രോണിക് സിസ്റ്റംസ്), മലമ്പുഴ (ഇലക്ട്രീഷ്യൻ), അഴിക്കോട് (ഡ്രാഫ്റ്റ്സ്മാൻ സിവിൽ), കോഴിക്കോട് (റെഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ് ടെക്നീഷ്യൻ), കണ്ണൂർ (ഇലക്ട്രോണിക് മെക്കാനിക്ക്) എന്നീ ഗവ. ഐ.ടി.ഐകളിലാണ് പ്രവേശനത്തിന് അവസരമുള്ളത്. കൂടുതൽ വിവരങ്ങൾ ക്ഷേമനിധി ബോർഡിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading