
പട്ടിക്കാട്. ഗവൺമെന്റ് ഹൈസ്‌കൂൾ 89-90 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ കാറ്റാടീസും പട്ടിക്കാട് ഹൈസ്‌കൂളും സംയുക്തമായി ലഹരി വിരുദ്ധബോധവൽക്കരണ പരിപാടി നടത്തി. കാറ്റാടീസ് പ്രസിഡന്റ് സി പ്രദീപന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് റോസ്മിൻ തോമസ് മുഖ്യാതിഥിയായിരുന്നു. എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ എ.പി പ്രവീൺകുമാർ മുതിർന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ക്ലാസ് നയിച്ചു.
കുട്ടികൾക്ക് എല്ലാവർഷവും പഠനോപകരണ വിതരണം, സ്‌കൂളിലേക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള വാട്ടർ പ്യൂരിഫയർ, കിടപ്പുരോഗികൾക്ക് സാമ്പത്തിക സഹായം തുടങ്ങി നിരവധി സാമൂഹ്യ സേവനങ്ങൾ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ചെയ്യാൻ സാധിച്ചിട്ടുണ്ടെന്ന് കാറ്റാടീസ് കോഡിനേറ്റർ ബാബു പാണംകുടിയിൽ പറഞ്ഞു. ഭാരവാഹികളായ സുരേഷ്, ബിനു, ജോർജ് കുട്ടി, പ്രസന്നൻ, ബെന്നി, രേഖ, ജയ്‌സി, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply