
ഒറ്റപ്പാലം: ഇന്റേൺഷിപ്പിനായി ഗുജറാത്തിൽ പോയ ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശിയായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിങ്കൽ വീട്ടിൽ കാസിമിന്റെ മകൻ മുഹമ്മദ് ആരിഫ് (19) ആണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ നിന്ന് ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് ഡിപ്ലോമ കഴിഞ്ഞ് ഗുജറാത്തിലെ ഒരു സ്ഥാപനത്തിൽ ഇന്റേണ്ഷിപ്പിനായി പോയതായിരുന്നു വിദ്യാർഥി.
പാലക്കാട് കോങ്ങാട് നിന്നുൾപ്പെടെ മറ്റു സഹപാഠികളും ഒപ്പമുണ്ടായിരുന്നു. പതിനഞ്ചോളം പേരടങ്ങുന്ന സംഘം വീടെടുത്ത് താമസിച്ചു വരികയായിരുന്നു. രാവിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം.

Leave a Reply