
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം കണ്ടെത്തി. അധ്യാപകർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്. സ്‌കൂൾ കുട്ടികളിൽ ചിലർ മദ്യം ഉപയോഗിക്കുന്നുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് അധ്യാപകർ കുട്ടികളുടെ ബാഗ് പരിശോധിച്ചത്. വാട്ടർ ബോട്ടിലിൽ നാടൻ ചാരായം കണ്ടെത്തിയതോടെ കുട്ടിയെ അധ്യാപകർ ചോദ്യം ചെയ്തു. സഹപാഠിയായ വിദ്യാർത്ഥി എത്തിച്ചു നൽകിയതാണ് എന്നാണ് വിദ്യാർത്ഥി അധ്യാപരെ അറിയിച്ചു. മറ്റ് കുട്ടികൾക്കും ഇത്തരത്തിൽ ചാരായം എത്തിച്ച് നൽകിയിട്ടുണ്ടെന്നും അധ്യാപകർക്ക് വിവരം ലഭിച്ചു. പിന്നീട് അധ്യാപകർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

Leave a Reply