ചുവന്നമണ്ണ് എംജി റോഡ് റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി

പട്ടിക്കാട്. ചുവന്നമണ്ണ് എംജി റോഡ് റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി. യോഗത്തിൽ അസോസിയേഷൻ അംഗങ്ങളായ കുട്ടികളുടെ മക്കളെ ആദരിക്കുകയും ചെയ്തു. പീച്ചി പോലീസ് എഎസ്‌ഐ ജയൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. 2025-26 വർഷത്തെ വാർഷിക കണക്കും പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി ബേസിൽ വർഗീസ് അവതരിപ്പിച്ചു. പ്രസിഡന്റ് പി.പി റെജി അധ്യക്ഷത വഹിച്ചു. 2026-27 കാലഘട്ടത്തിലേയ്ക്കുള്ള ഭരണസമിതി അംഗങ്ങളായി പ്രസിഡന്റ് സാജൻ, സെക്രട്ടറി ബേസിൽ വർഗീസ്, ജോയിൻ സെക്രട്ടറി സദാനന്ദൻ, വൈസ് പ്രസിഡന്റ് ലബീഷ്, ട്രഷറർ ഓമന ശശി, കമ്മിറ്റി അംഗങ്ങളായി റെജി പി.പി, പ്രസാദ് മാത്യു, ചന്ദ്രൻ കെ വി, കുഞ്ഞുമോൻ, പ്രസന്നൻ, ദാസരതി എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading