
തൃശൂർ. ഒല്ലൂർ ഇഎസ്‌ഐക്ക് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ നിർമ്മൽ എന്നയാളെ അരമണിക്കുർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കല്ലൂരിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന മാതാ ബസും, തൃശൂരിൽ നിന്ന് പാലപ്പിള്ളിയിലേയ്ക്ക് പോവുകയായിരുന്ന സുമംഗലി ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരുബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടകാരണം വ്യക്തമല്ല.

Leave a Reply