ഒല്ലൂർ എംഎൽഎ അവാർഡ് ‘പ്രതിഭാ സംഗമം’ ജൂൺ 28ന്

മണ്ണുത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി ഉന്നത വിജയം കൈവരിച്ച ഒല്ലൂർ മണ്ഡലത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ഒല്ലൂർ എംഎൽഎ അവാർഡ് ‘പ്രതിഭാ സംഗമം’ സംഘടിപ്പിക്കുന്നു. ജൂൺ 28 ഞായറാഴ്ച
ഉച്ചയ്ക്ക് 2 മുതൽ വെള്ളാനിക്കര കാർഷിക സർവകലാശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ഒല്ലൂർ എംഎൽഎ അഡ്വ. കെ രാജൻ അധ്യക്ഷത വഹിക്കും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് സ്വാഗതം പറയും. 

പ്രശസ്ത സിനിമാ താരം ഹരിശ്രീ അശോകൻ, തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, വയനാട് ജില്ലാ കളക്ടർ മേഘശ്രീ, ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ, പ്രശസ്ത സിനിമാ താരം ജയരാജ് വാര്യർ, ഇസാഫ് സ്ഥാപകൻ പോൾ കെ തോമസ്, പ്രമുഖ മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തൃശൂർ കോർപ്പറേഷൻ മേയർ നിജി ജസ്റ്റിൻ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.

സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവരുടെ രക്ഷകർത്താക്കളെയും അധ്യാപകരെയും ചടങ്ങിൽ ആദരിക്കും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading