
വിലങ്ങന്നൂർ. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എസ്പിസിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിലങ്ങന്നൂർ സെന്ററിൽ നടന്ന പരിപാടിയിൽ പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ അമീർ അലി ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ റാലി, ഫ്‌ലാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply