
തൃശൂർ. കയ്പമംഗലത്ത് രണ്ടര കിലോയോളം ഹാഷിഷ് ഓയിലുമായി കുപ്രസിദ്ധ ഗുണ്ട കാളമുറി പടിഞ്ഞാറ് പഴൂപറമ്പിൽ വീട്ടിൽ അർജുൻ തമ്പി (29) പിടിയിൽ. അന്താരാഷ്ട്ര വിപണിയിൽ രണ്ടര കോടിയോളം രൂപ വില വരുന്ന ലഹരി മരുന്നാണ് പിടികൂടിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് ന്റെ നേതൃത്വത്തിളുള്ള ഡാൻസാഫ് സംഘവും കയ്പമംഗലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി ഹാഷിഷ് ഓയിലുമായി പിടിയിലായത്.
ഇന്നലെ വൈകീട്ടോടെ പ്രതിയുടെ കാളമുറിയിലുള്ള വീട്ടിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്. വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന പ്രതിയുടെ ഫോർച്ച്യൂണർ കാറിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്.
അർജ്ജുൻ തമ്പി കൈപ്പമംഗലം, അന്തിക്കാട്, മതിലകം പോലീസ് സ്‌റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും, നാല് വധശ്രമക്കേസിലും, ഒരു മോഷണക്കേസിലും, അഞ്ച് അടിപിടിക്കേസുകളിലും അടക്കം ആകെ പന്ത്രണ്ട് ക്രമിനൽ കേസുകളിൽ പ്രതിയാണ്.

Leave a Reply