സെന്റ്‌ ക്ലയേഴ്‌സ് കോൺവെന്റ് എൽപി സ്‌കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി

തൃശൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സെന്റ ക്ലയേഴ്‌സ് കോൺവെന്റ് എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ ഈസ്റ്റ് ഫോർട്ട് ജംഗ്ഷനിലും ബിഷപ്പ് പാലസ് റോഡിലും ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങൾ, ലഹരിമുക്ത സമൂഹത്തിന്റെ പ്രാധാന്യം എന്നീ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചായിരുന്നു ഫ്‌ലാഷ് മോബ്. തൃശൂർ ഈസ്റ്റ് എഎസ്‌ഐ ശ്രീദേവിയുടെ നേതൃത്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. സ്‌കൂൾ ഹെഡ്മിസ്ട്രിസ് സിസ്റ്റർ സോണി മരിയ, പിടിഎ പ്രസിഡന്റ് എബിൻ ഗോപുരം, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടി കൾക്ക് നേത്യത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading