
പട്ടിക്കാട്. തെക്കുംപാടം – താണിപ്പാടം ബണ്ട് റോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കി. റോഡിൽ കുഴികൾ രൂപപ്പെട്ടകാര്യം പ്രദേശവാസികൾ വാർഡ് മെമ്പറെ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്തും വാർഡ് വികസന സമിതി അംഗങ്ങളും ചേർന്ന് കല്ലും മണ്ണും കൊണ്ടുവന്ന് കുഴികൾ പൂർണ്ണമായി അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കി.
റോഡിലെ കുഴികൾ കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഏറെ അപകടഭീഷണി ആയിരുന്നതായി വാർഡ് മെമ്പർ പറഞ്ഞു. വാർഡ് വികസന സമിതി അംഗങ്ങളായ എൻ.എസ് പീതാംബരൻ, ബിജു കൊല്ലമറ്റം, ജയൻ കണ്ടംപുള്ളി, ബിനു നാരായണൻ, സുഭാഷ് മേലേവീട്ടിൽ, സുധി വാരിയത്തുപറമ്പിൽ, സിജോ എന്നിവരും പങ്കെടുത്തു.

Leave a Reply