
കുതിരാൻ. കൊമ്പഴ രാമൻചിറ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും യോഗം ചേർന്നു. നിലവിൽ സ്ഥാപിച്ചിട്ടുള്ള അലാറം സിസ്റ്റം കൂടാതെ കൂടുതൽ എണ്ണം പ്രദേശത്ത് സ്ഥാപിക്കുന്നതിന് യോഗം തീരുമാനമെടുത്തു.
നിലവിൽ രണ്ട് വാച്ചർമാരാണ് ഈ മേഖലയിൽ ഉള്ളത്. രണ്ട് പേരെ കൂടി പുതിയതായി ഉൾപ്പെടുത്തി രണ്ടു വാച്ചർമാർ വീതം ഇരുമ്പുപാലത്തും കൊമ്പഴയിലും നിരീക്ഷണം നടത്താനും തീരുമാനിച്ചു. കൂടാതെ പ്രദേശവാസികളെ കൂട്ടിച്ചേർത്ത് പ്രൈമറി റെസ്‌പോൺസ് ടീമും രൂപീകരിച്ചു. ഫെൻസിങ്ങ് സംവിധാനം വേഗത്തിൽ പൂർത്തിയാക്കുന്നതിനും യോഗം തീരുമാനമെടുത്തു.

Leave a Reply