
പട്ടിക്കാട്. വാണിയംപാറ മേഖലയിൽ തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗ്ഗീസിന് വാർഡ് മെമ്പർ പി.ആർ സനിൽ നിവേദനം നൽകി. കഴിഞ്ഞ ദിവസം പ്രദേശത്ത് കോഴികളെയും മുയലുകളെയും തെരുവുനായ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനിടെ മദ്രസയിൽ പോയി വരുന്ന കുട്ടികൾക്ക് നേരെയും നായകൾ പാഞ്ഞടുത്തതായി വാർഡ് മെമ്പർ പറഞ്ഞു. കൂടാതെ കുതിരാൻ ക്ഷേത്രത്തിലേയ്ക്ക്് പോകുന്ന ആളുകൾക്ക് നേരെ ഇരുമ്പുപാലത്ത് വെച്ചും തെരുവുനായകളുടെ ആക്രമണം ഉണ്ടായി. കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ കഴിയാതെ ജനങ്ങൾ ഭീതിയിൽ കഴിയുന്ന സമയത്താണ് തെരുവുനായ ആക്രമണവും നടക്കുന്നത്. ഇക്കാര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply