
പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാണിയംപാറ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമായതായി വാർഡ് മെമ്പർ പി.ആർ സനിൽ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശത്തെ വീടുകളിൽ നിന്ന് 17 കോഴികളെയാണ് നായകൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ വാണിയംപാറയിലെ വ്യാപാര സ്ഥാപനത്തിലെ മൂന്ന് മുയലുകളെയും തെരുവുനായ ആക്രമിച്ച് കൊലപ്പെടുത്തി. കാട്ടാന ശല്യം രൂക്ഷമായ മേഖലയിൽ തെരുവുനായ ശല്യവും രൂക്ഷമായതോടെ പ്രദേശവാസികൾ ഏറെ ഭീതിയിലാണ്.

Leave a Reply