കോരംകുളം പത്താംകല്ല് റോഡ് സഞ്ചാരയോഗ്യമാക്കി

തെക്കുംപാടം. വർഷങ്ങളായി തകർന്ന് സഞ്ചാരയോഗ്യമല്ലാതിരുന്ന കോരംകുളം പത്താംകല്ല് റോഡ് വാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്തിന്റെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി. സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഒരു പ്രധാന റോഡാണിത്. വലിയ കുഴികളിൽ മഴക്കാലത്ത് വെള്ളം കെട്ടി കിടന്ന് കാൽനട യാത്രക്കാർക്കും വാഹന യാത്ര കാർക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇരുചക്ര വാഹനങ്ങൾ അകടത്തിൽപ്പെടുന്നതും പതിവായി. ഇതേ തുടർന്നാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കോറി വേസ്റ്റ് ഇട്ട് റോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കിയത്. എൻഡിഎ പ്രവർത്തകരായ ബിജു കൊല്ലമറ്റം, ജയൻ കണ്ടംപുള്ളി, വിനോദ് ചാമകാട്ടിൽ, കമ്പിളി വിജയൻ, സതീഷ് മേലുവീട്ടിൽ, ഒഴിച്ചിറയിൽ ബിജു, ഹരിദാസ് പുത്തൻവീട്ടിൽ നാട്ടുകാരായ മനോജ് കുമാർ കൂർച്ചാംവീട്ടിൽ, ചക്കോത്ത് നന്ദൻ, കുന്നമ്പത്ത് ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading