ശ്രീ ഭദ്ര വിദ്യാമന്ദിറിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

ചെമ്പൂത്ര. ശ്രീ ഭദ്ര വിദ്യാമന്ദിറിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. ഡോ. പ്രഭ നമ്പീശൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

സ്കൂൾ കൺവീനർ പ്രവീൺ പി. പ്രകാശ്, വൈസ് ചെയർമാൻ ജയപ്രകാശ് എം.ജി., ട്രഷറർ ചന്ദ്രൻ വി. കെ ., പ്രിൻസിപ്പൽ ജയ കെ. പി ടി എ പ്രസിഡന്റ് അനു സജിത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വൈസ് പ്രിൻസിപ്പൽ ശ്രുതി പി.കെ. സ്വാഗത പ്രസംഗം നടത്തി.

തുടർന്ന് പ്രിൻസിപ്പൽ കെ ജയയും മുഖ്യാതിഥിയായ ഡോ. പ്രഭ നമ്പീശനും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ ലഹരിയിൽ നിന്ന് അകന്നു നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സന്ദേശം നൽകി. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ഫ്ലാഷ് മൊബ് ശ്രദ്ധേയമായി

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading