
തൃശൂർ. ചേലക്കര വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന മൂന്ന് പേർക്കും ബസ് കാത്തുനിന്ന രണ്ട് പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പഴയന്നൂർ ഭാഗത്ത് നിന്നും ചേലക്കര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കായാംപൂവം ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് ഇറക്കം ഇറങ്ങി വരുന്നതിനിടെ മഴയത്ത് നിയന്ത്രണം വിട്ടതായാണ് വിവരം.

Leave a Reply