
AI IMAGE
തിരുവനന്തപുരം. എല്ലാ ഇലക്ട്രിക് ഇരുചക്രവാഹന യാത്രികർക്കും ഹെൽമെറ്റ് നിർബന്ധമാക്കാനായി ചട്ടഭേദഗതിക്കു ശ്രമിക്കുമെന്ന് മന്ത്രി സി.പി. ജോൺ നിയമസഭയിൽ പറഞ്ഞു. മോട്ടോർവാഹന നിയമപ്രകാരം ഇലക്ട്രിക് വാഹനങ്ങൾക്കും ഹെൽമെറ്റ് നിർബന്ധമാണ്. എന്നാൽ 250 വാട്‌സിന് താഴെ പവറും 25 കിലോമീറ്ററിലധികം വേഗതയുമില്ലാത്ത വാഹനങ്ങളെ നോൺ മോട്ടോർ വെഹിക്കിൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവയ്ക്ക് ഇൻഷ്വറൻസ് നിർബന്ധമില്ല. കേന്ദ്രനിയമത്തിലെ സെക്ഷൻ 138 (1എ) പ്രകാരം സംസ്ഥാനത്തിന് ചട്ടം നിർമ്മിക്കാൻ അവകാശമുണ്ടന്നും തോമസ് ഉണ്ണിയാടന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

Leave a Reply