റേഷൻ കടകൾ നാളെ അവധി; ജൂൺ മാസത്തെ റേഷൻ വിഹിതം ഇന്നുവരെ

തിരുവനന്തപുരം. ജൂൺ മാസത്തെ റേഷൻ വിഹിതം ഇന്ന് അവസാനിക്കുമെന്ന് സംസ്ഥാന പൊതുവിതരണ ഉപഭോക്തൃവകുപ്പ് അറിയിച്ചു. നാളെ (ബുധനാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും. ജൂലൈ മാസത്തെ റേഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading