തൃശ്ശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

തൃശൂർ. കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. തൃപ്രയാർ എടമുട്ടം സ്വദേശിനി ജ്യോതിയും (30) കുഞ്ഞുമാണ് മരിച്ചത്. യുവതിയുടെ സുഹൃത്ത് പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യുവതി വെളിയന്നൂരിൽ ഉള്ള നിയറെസ്റ് ലോഡ്ജില്‍ മുറിയെടുത്തത്. ഒപ്പം ഓട്ടോ ഡ്രൈവറും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും യുവതി മുറിയില്‍ നിന്ന് പുറത്തേക്ക് വന്നിരുന്നില്ല. ഓട്ടോ ഡ്രൈവർ ഇന്ന് വീണ്ടും എത്തി മുറി തുറക്കാൻ ശ്രമിച്ചപ്പോഴാണ് അകത്ത് നിന്ന് പൂട്ടിയ നിലയിലാണെന്ന് മനസിലാക്കിയത്.

പിന്നീട് ഹോട്ടല്‍ ജീവനക്കാരും പോലീസും ഉള്‍പ്പെടെ എത്തി മുറി തുറക്കുകയായിരുന്നു. തുടർന്നാണ് ചോരകുഞ്ഞിനെയും യുവതിയെയും ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവിക്കാൻ വേണ്ടി മാത്രം യുവതി ഇവിടെ മുറിയെടുത്തതാകാമെന്നാണ് പോലീസിൻ്റെ നിഗമനം.

അതേസമയം യുവതിയെ തനിക്ക് നേരത്തെ പരിചയമുണ്ടെന്നും ലോഡ്ജിൽ മുറിയെടുക്കാൻ മാത്രമാണ് സഹായിച്ചത് എന്നും ഓട്ടോ ഡ്രൈവർ പോലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസം വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ മരുന്നു വാങ്ങി നൽകി. ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോഴാണ് ഇന്ന് നേരിട്ട് എത്തിയത്. തനിക്ക് മറ്റൊന്നും അറിയില്ലെന്നും അദ്ദേഹം മൊഴി നൽകി.  പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading