
ഒമാൻ. തൃശൂർ സ്വദേശിനിയായ നാലുവയസ്സുകാരി ഒമാനിലെ റുസൈലിൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതിൽ പ്രദീപ് ദിവ്യ ദമ്പതികളുടെ മകൾ ദക്ഷ പ്രദീപ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. സന്ദർശന വിസയിൽ ഒമാനിൽ എത്തിയതായിരുന്നു ദിവ്യയും മകളും.
ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപമുള്ള സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു ദക്ഷയുടെ പിതാവ് പ്രദീപ്. ദക്ഷ ഉറങ്ങിക്കിടന്ന സമയം അത്യാവശ്യസാധനങ്ങൾ വാങ്ങാനായി പ്രദീപ് ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിലേക്ക് പോയതായിരുന്നു ദിവ്യ. തിരികെ വീട്ടിലെത്തിയ കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉറക്കമുണർന്നപ്പോൾ അമ്മയെ കാണാത്തതിന്റെ വെപ്രാളത്തിൽ ജനലിലെ നെറ്റിന്റെ വിടവിലൂടെ പുറത്തേക്ക് നോക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്.

Leave a Reply