ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം

രാജ്യമെമ്പാടും ഇന്ന് ഡോക്ടേഴ്‌സ് ദിനം ആചരിക്കുന്നു. പശ്ചിമ ബംഗാളിന്റെ ആദ്യ മുഖ്യമന്ത്രിയും ഭിഷഗ്വരനുമായ ഡോ. ബിദാൻ ചന്ദ്ര റോയിയുടെ സ്മരണയ്ക്കായാണ് ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നത്. 1882 ജൂലൈ 1 ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. 1962 ൽ അതേ തീയതിയിൽ അദ്ദേഹം മരിച്ചു.

1991 മുതൽ ഇന്ത്യയിൽ ഔദ്യോഗികമായി ഡോക്ടേഴ്‌സ് ദിനം ആചരിച്ചുതുടങ്ങി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ചികിത്സാരംഗത്തും ഡോക്ടർമാർ കാണിക്കുന്ന അർപ്പണബോധത്തെയും ത്യാഗത്തെയും ഈ ദിനം ഓർമ്മപ്പെടുത്തുന്നു.

‘ബിഹൈൻഡ് ദ മാസ്‌ക്: ഹൂ ഹീൽസ് ദ ഹീലേഴ്‌സ്’ (Behind the Mask: Who Heals the Healers) എന്നതാണ് ഈ വർഷത്തെ ഡോക്ടേഴ്‌സ് ദിനത്തിന്റെ പ്രധാന പ്രമേയം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading