മുവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 27 പേർക്ക് പരിക്കേറ്റു

എറണാകുളം. മുവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. 4 പേർക്ക് തലയ്ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ബസിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ള യാത്രക്കാരുണ്ടായിരുന്നു. അപകടം നടക്കുന്ന സമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.

ഇന്ന് പുലർച്ചെ നാലുമണിയോടെ ആണ് അപകടം ഉണ്ടായത്. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് മൂവാറ്റുപുഴ ജംഗ്ഷനിൽ വെച്ച് മറിഞ്ഞത്. ബസിന് പിന്നിൽ പച്ചക്കറി കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചാണ് അപകടം. വിവരം അറിഞ്ഞ് മുവാറ്റുപുഴ അഗ്നിരക്ഷാസേന സ്ഥലത്തെത്തി യാത്രക്കാരെ പുറത്തെടുത്തു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading