തൃശൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശൂർ. അക്കിക്കാവിൽ കെഎസ്ആർടിസി ലോ ഫ്‌ലോർ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. എറണാകുളം പളുരുത്തി സ്വദേശി പി ജോസഫാണ് (49) മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. ചങ്ങരംകുളം ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ഇതിനിടെ ഒരു കാർ പെട്ടെന്ന് ബസിന് മുന്നിലേയ്ക്ക് വന്നപ്പോൾ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഒരു പലചരക്ക് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരു മണിക്കൂറിലേറെ സമയമെടുത്താണ് ബസിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading