
തിരുവനന്തപുരം. സംസ്ഥാനത്ത് അടിയന്തര സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ കുറഞ്ഞത് ഒരു മണിക്കൂർ മുൻപെങ്കിലും ഉപയോക്താക്കളെ അറിയിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിർദേശിച്ചു.
പത്രം, എസ്എംഎസ്, ടെലിവിഷൻ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ വൈദ്യുതി നിയന്ത്രണ വിവരം പൊതുജനങ്ങളെ അറിയിക്കണമെന്നും അടിയന്തര ലോഡ് ഷെഡിങ്ങിന് വ്യക്തമായ പ്രോട്ടോക്കോൾ രൂപീകരിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.

Leave a Reply