അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം; കണ്ണൂരിൽ അച്ഛനും മകനും ദാരുണാന്ത്യം

കണ്ണൂർ. മട്ടന്നൂരിൽ സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇരിട്ടി കോളാരി സ്വദേശി വിനോദ് (52) മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്.

ഇന്നുരാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്. ഇരിട്ടിയിൽ നിന്ന് മട്ടന്നൂരിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്. മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ എതിർദിശയിൽ നിന്ന് വന്ന വിനോദും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ശക്തമായ ഇടിയിൽ വിനോദും വൈഷ്ണവും ബസിന്റെ ചക്രത്തിനടിയിൽപ്പെട്ടുപോയി. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് യാത്രക്കാരനും പരിക്കേറ്റതായാണ് വിവരം.

ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading