
തൃശൂർ. ജില്ലയിൽ നൂറോളം സ്വകാര്യ ബസുകൾ ഇന്നലെ സർവീസ് നടത്തിയില്ലെന്ന് ബസ് ഉടമകൾ. ഇതിൽ ജി ഫോം സമർപ്പിക്കാതെ സർവീസ് നിർത്തിയ ബസുകളും ഉൾപ്പെടുന്നുണ്ട്. കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾ കൂടുതൽ സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് സർവീസ് ഉപേക്ഷിക്കാൻ പ്രധാന കാരണമെന്ന് ബസുടമകൾ പറയുന്നു. ഇതിനൊപ്പം ഡീസൽ വിലവർധനയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
വരുമാനം കുറഞ്ഞ സാഹചര്യത്തിൽ പല റൂട്ടുകളിലും ജീവനക്കാർക്ക് പകുതി ശമ്പളമാണ് നൽകുന്നതെന്ന് ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം തുടർന്നാൽ ജീവനക്കാർ ജോലി ഉപേക്ഷിക്കാനുള്ള സാധ്യതയും വർധിക്കുമെന്ന ആശങ്കയുണ്ട്. സർക്കാർ പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് പല ഉടമകളും ജി ഫോം സമർപ്പിക്കാതെ കാത്തിരിക്കുന്നത്.

Leave a Reply