
തൃശൂർ. അന്തരിച്ച മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.എ മാധവന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12.30വരെ മുണ്ടൂരിലെ വസതിയിൽ പൊതുദർശനമുണ്ടാകും. രണ്ടുമണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കാരം നടക്കും. ഭാര്യ: സാവിത്രി മാധവൻ. മക്കൾ: സമോദ് മാധവൻ, സമീർ മാധവൻ. മരുമക്കൾ: ഹർഷ സമോദ്, ഐശ്വര്യ ലക്ഷ്മി.
വൈകീട്ട് അഞ്ചിന് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സർവകക്ഷി അനുശോചനയോഗം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 11.15ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Leave a Reply