
കോതമംഗലം: സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. കോതമംഗലം എസ്ഡി കോൺവെന്റ് സെയ്ന്റ് വിൻസെന്റ് പ്രോവിൻസ് അംഗവും മുൻ മദർ സുപ്പീരിയറുമായ റിട്ടയേർഡ് അധ്യാപിക സിസ്റ്റർ ഹെലറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച രാവിലെ 8.20ഓടെ കോതമംഗലം കോഴിപ്പിള്ളി ഗവ.എൽപി സ്‌കൂളിന് സമീപമുള്ള വളവിലാണ് അപകടം സംഭവിച്ചത്. വളവ് തിരിയുന്നതിനിടെ സ്വകാര്യ ബസിന്റെ മുൻവശത്തെ വാതിലിലൂടെ ഹെലറ്റ് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരിൽ കേസെടുത്തു.

Leave a Reply