ക്ലെയർ ജ്യോതി – ജെയ് ക്രിസ്‌റ്റോ സദൻ സ്‌കൂളുകളിൽ സംയുക്ത ഡോക്ടേഴ്‌സ് ദിനാചരണം നടത്തി

കണ്ണാറ. ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ക്ലെയർ ജ്യോതി ഇ.എം.എൽ.പി സ്‌കൂളും കണ്ണാറ ജെയ് ക്രിസ്‌റ്റോ സദൻ സ്‌പെഷ്യൽ സ്‌കൂളും സംയുക്തമായി ഡോക്ടേഴ്‌സ് ദിനാചരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

ഹോമിയോപ്പതി ഡോക്ടറും സ്‌കൂൾ ലോക്കൽ മാനേജരുമായ സിസ്റ്റർ ഡോ. സച്ചിത എഫ്.സി.സി, സിസ്റ്റർ ഡോ. ഡെൻസി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. ജെയ് ക്രിസ്‌റ്റോ സദൻ പ്രിൻസിപ്പൽ സിസ്റ്റർ അനീഷ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ക്ലെയർ ജ്യോതി എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈല തെരേസ ആശംസകൾ അറിയിച്ചു.

തുടർന്ന് ആദരവ് ഏറ്റുവാങ്ങിയ സിസ്റ്റർ ഡോ. സച്ചിത മുഖ്യപ്രഭാഷണം നടത്തി. രോഗീ പരിചരണത്തിന്റെ മഹത്വത്തെക്കുറിച്ചും ആരോഗ്യ പരിപാലനത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഡോക്ടേഴ്‌സ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളോട് സംസാരിച്ചു. ക്ലെയർ ജ്യോതി, ജെയ് ക്രിസ്‌റ്റോ സദൻ എന്നീ വിദ്യാലയങ്ങളിലെ അധ്യാപകരും, പിടിഎ പ്രതിനിധികളും, വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading