
പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ D x T ഇനത്തിൽപ്പെട്ട 50 തെങ്ങിൻ തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. 250 രൂപ വിലയുള്ള തൈകൾ 50% സബ്‌സിഡി നിരക്കിൽ 125 രൂപയ്ക്ക് നൽകുന്നു. ഇന്ന് രാവിലെ 10.30 മുതൽ വിതരണം ആരംഭിക്കും. ഒരാൾക്ക് ഒരു തൈ മാത്രമേ നൽകൂ. 125 രൂപ ചില്ലറയായി കൊണ്ടുവരേണ്ടതാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply