
പീച്ചി. വ്യാവസായിക പരിശീല വകുപ്പിന് കീഴിലുള്ള പീച്ചി ഗവ.ഐ.ടി.ഐയിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 6 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
SCVT ട്രേഡുകളായ രണ്ട് വർഷം ദൈർഘ്യമുള്ള കോഴ്‌സുകളായ മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഡ്രാഫ്ട്‌സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ എന്നീ ട്രേഡുകളിലേക്കും ഒരു വർഷം ദൈർഘ്യമുള്ള ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി ട്രേഡിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് . സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാൻ കേരള സർക്കാർ അംഗീകാരമുള്ള SCVT സർട്ടിഫിക്കറ്റ് സഹായകരമാണ്.
യോഗ്യത : എസ്.എസ്.എൽ.സി
പ്രായം : 01/08/2026ൽ 14 വയസ്സ് തികഞ്ഞിരിക്കണം, ഉയർന്ന പ്രായപരിധിയില്ല.
itiadmissions.kerala.gov.in ഓൺലൈൻ വഴി ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . 100 രൂപയാണ് അപേക്ഷാ ഫീസ്.
ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചവർ ഏറ്റവും അടുത്തുള്ള ഗവ.ഐ.ടി.ഐ യിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വെരിഫിക്കേഷൻ നടത്തേണ്ടതാണ്.
വെരിഫിക്കേഷൻ അവസാനിക്കുന്ന തീയതി 09.07.2026

Leave a Reply