
തൃശ്ശൂർ. സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് ടെലഗ്രാം വഴി പണം വാങ്ങി പ്രചരിപ്പിച്ച സംഭവത്തിൽ ചൊവ്വന്നൂർ സ്വദേശി അനന്തുവിനെതിരേ കുന്നംകുളം പോലീസ് കേസെടുത്തു. ചൊവ്വന്നൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
യുവതിയുടെ അശ്ലീലചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് സുഹൃത്ത് വഴിയാണ് ആദ്യം അറിയുന്നത്. തുടർന്ന് സംശയം തോന്നി പ്രതിയുടെ ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് നാൽപ്പതോളം സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ഫോണിൽനിന്നും കണ്ടെത്തിയത്. ഈ ചിത്രങ്ങൾ പണം വാങ്ങി സാമൂഹിക മാധ്യമങ്ങൾ വഴി പ്രതി പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
സംഭവമറിഞ്ഞ നാട്ടുകാർ യുവാവിനെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുകയും ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്‌തു. പോലീസ് അന്വേഷണം നടത്തിവരികയാണ്.

Leave a Reply