
തൃശൂർ: നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി ഉണ്ടായ അപകടത്തിൽ കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിന് നടുവിൽവെച്ച് ബോട്ട് മുങ്ങുകയായിരുന്നു. മൂന്നുപേർ ഉടൻ നീന്തിക്കയറി.
നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ ബോട്ടിൽ കോൾപ്പാടത്തേയ്ക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply