
തൃശൂർ. വിയ്യൂരിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് 95 ഗ്രാം സ്വർണം മാറ്റിവയ്ക്കാനെന്ന വ്യാജേന ഒമ്പതുലക്ഷം രൂപ ത ട്ടിയെടുത്ത കേസിലെ പ്രതികളെ ഗോവയിൽ നിന്ന് പിടികൂടി. ഒല്ലൂർ ക്രിസ്റ്റഫർ നഗർ മേക്കാട്ടുകുളം സജു വർഗീസ് (52), കുന്നംകുളം കിഴൂർ മേക്കാട്ടുകുളം നവീൻ സജു (22), വേലൂർ വെങ്ങിലശേരി വൈകുണ്ഡം നാരായണൻ നമ്പൂതിരി (59) എന്നിവരാണു പിടിയിലായത്. മലപ്പുറം വണ്ടുർ ഇരുപത്തിയെട്ടിൽ സ്വദേശി കുന്നുമ്മൽ കെ. അനൂപിനെ (33) നാട്ടിൽനിന്നു പിടികൂടി.
മേയ് 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിയ്യൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവന ക്കാരിയുമായി ഫോണിൽ ബന്ധപ്പെട്ട പ്രതികൾ തൃപ്രയാറിലുള്ള ധനകാര്യ സ്ഥാപനത്തിൽനിന്ന് 148 ഗ്രാം സ്വർണം മാറ്റാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു. മാനേജരുടെ സമ്മതം കിട്ടിയ ജീവനക്കാരി സാജുവുമായി തൃപ്രയാറിലെ സ്ഥാപനത്തിലെത്തി. ഒരു ദിവസം പത്തു ലക്ഷത്തിൽ താഴെ മാത്രമേ അനുവദിക്കാൻ കഴിയൂ എന്ന് അറിയിച്ചതോടെ 95 ഗ്രാം പണയ സ്വർണമെടുക്കാൻ സജുവിന്റെ അക്കൗണ്ടിലേക്ക് 9,17,800 രൂപ അയച്ചു കൊടുത്തു. ഈ തുക മറ്റു പ്രതികൾ പുഴയ്ക്കലുള്ള ഫെഡറൽ ബാങ്കിൽനിന്ന് പിൻവലിച്ചു മുങ്ങുകയായിരുന്നു.

Leave a Reply