സാഹിത്യ അക്കാദമി ഓണം പുസ്തകോത്സവം ഇന്നുമുതൽ

തൃശൂർ: കേരള സാഹിത്യഅക്കാദമി സംഘടിപ്പിക്കുന്ന ഓണം പുസ്തകോത്സവത്തിന് ഇന്നു തുടക്കമാകും. അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന പുസ്തകോത്സവം സാഹിത്യ അക്കാദമി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മാനേജർ പി.കെ. മിനി രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.

കേരള സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, കേരള കലാമണ്ഡലം, കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേന്ദ്ര സാഹിത്യ അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങൾ 10 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെ സ്റ്റാൾ പ്രവർത്തിക്കും. 20 വരെയാണു പുസ്തകോത്സവം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading