കുതിരാൻ പാലത്തിലെ അറ്റകുറ്റപ്പണികൾ തുടർക്കഥയാകുന്നു

കുതിരാൻ. ദേശീയപാതയിൽ കുതിരാൻ പാലത്തിന് മുകളിലെ അറ്റകുറ്റപ്പണികൾ തുടർക്കഥയാകുന്നു. പാലത്തിന് മുകളിലെ ഗർഡറുകൾ ചേരുന്ന ഭാഗത്താണ് നിരന്തരം അറ്റകുറ്റപ്പണികൾ നടക്കുന്നത്. പണികൾ ആരംഭിക്കുന്നതോടെ ഇതുവഴി ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തും. പിന്നീട് ഒറ്റവരിയായോ രണ്ടുവരിയായോ ആണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും വഴിയൊരുക്കുന്നുണ്ട്. ഇക്കാര്യത്തിൽ അധികാരികൾ ഇടപെടണം. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം. അല്ലെങ്കിൽ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുഷ്‌കരമാകും എന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading