കൊതുകുകൾ വളരുന്ന നിലയിൽ പരിസരം മലിനമാക്കിയാൽ ഇനി കർശന നടപടി: റെജി വി മാത്യു

പട്ടിക്കാട്. കൊതുകുകൾക്ക് വളരാൻ കഴിയുന്ന നിലയിൽ വീടുകളുടെയോ സ്ഥാപനങ്ങളുടെയോ പരിസരങ്ങൾ മലിനമാക്കിയാൽ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കേസും പിഴയും ഉൾപ്പടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റെജി വി മാത്യു അറിയിച്ചു. വീടുകളിൽ കൊതുകിന്റെ ഉറവിട നാശീകരണം കൃത്യമായി ചെയ്തില്ലെങ്കിൽ ഡെങ്കിപ്പനി പടർന്നു പിടിക്കാൻ സാഹചര്യമുണ്ടെന്നും പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ എലിപ്പനി പോലുള്ള രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്വാഡ് വർക്ക്‌ നടന്നു. പ്രദേശത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. വാർഡ് മെമ്പർ സന്ധ്യ മനോജ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റെജി വി മാത്യു എന്നിവർ നേതൃത്വം നൽകി. ക്യാമ്പയിനിൽ ആശ വർക്കർമാർ, എംഎൽഎസ്പി, പ്രദേശത്തെ വളണ്ടിയഴ്‌സ് എന്നിവർ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading