പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കർഷകദിനാചരണം ചിങ്ങം 1ന്

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സഹകരണ സംഘങ്ങൾ, പാടശേഖര സമിതികൾ, പച്ചക്കറി ക്ലസ്റ്ററുകൾ, കൃഷി കൂട്ടങ്ങൾ എന്നിവയുടെ സഹായത്തോടെ ഈ വർഷത്തെ കർഷകദിനം 2026 ആഗസ്റ്റ് 17ന് (1202 ചിങ്ങം 1) തിങ്കളാഴ്ച രാവിലെ 9.30ന് പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടത്തും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗ്ഗീസ് അധ്യക്ഷത വഹിക്കുന്ന യോഗം ഒല്ലൂർ നിയോജകമണ്ഡലം എംഎൽഎ കെ. രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായിരിക്കും. കർഷക ദിനത്തോടനുബന്ധിച്ച് ചടങ്ങിൽ മികച്ച കർഷകരെ ആദരിക്കുമെന്ന് കൃഷി ഓഫീസർ ഡോ. എസ്.പി ഗൗതം സുരേഷ് അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading