
പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണിൽ ടെമ്പോ വാൻ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പൂവഞ്ചിറ സ്വദേശി തെക്കേവീട്ടിൽ ബാബു (63) ആണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു.
ഇന്ന് രാവിലെ അഞ്ചരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ തൃശൂർ ഭാഗത്തുനിന്നും വന്ന വാഹനം ബാബുവിനെ ഇടിക്കുകയായിരുന്നു. ബാബു സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

Leave a Reply