
തൃശൂർ. സ്വരാജ് റൗണ്ടിൽ സബ്‌വേയ്ക്ക് സമീപം മർദ്ദനമേറ്റ് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി തങ്കദുരൈ (72) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 20 വർഷമായി തൃശൂരിൽ നിർമ്മാണ ജോലികൾ ചെയ്തുവരികയായിരുന്ന തങ്കദുരൈ പെരിങ്ങാവിലായിരുന്നു താമസം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ബന്ധുക്കളെത്തി ഏറ്റുവാങ്ങും.
സംഭവത്തിൽ പ്രതിയായ ചെമ്പൻ ശരത്ത് (35) നെ ഇന്നലെ തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. വ്യാഴാഴ്ച രാവിലെ 10.30ഓടെ സ്വരാജ് റൗണ്ടിലെ ബാറ്റ ഷോറൂമിന് സമീപമുള്ള സബ്‌വേയ്ക്കടുത്താണ് സംഭവം നടന്നത്.

Leave a Reply