
പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ലിൻഡ ആന്റണി പതാക ഉയർത്തി. മാനേജർ സിസ്റ്റർ തിയോഫിൻ, പിടിഡബ്ല്യുഎ പ്രസിഡന്റ് കെ.പി എൽദോസ്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിജി റോബർട്ട് തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂൾ സ്‌കൗട്ടിന്റെ ഉദ്ഘാടനം അധ്യാപകൻ മാർട്ടിൻ പോളിന്റെ നേതൃത്വത്തിൽ നടത്തി. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ദേശീയ ഗാന മത്സരം, പോസ്റ്റർ മേക്കിങ്, ക്വിസ് മത്സരം, മാർച്ച് പാസ്റ്റ് തുടങ്ങിയ സംഘടിപ്പിച്ചു.

Leave a Reply