കാർഷിക മേഖലയിലെ പ്രമുഖരെ ആദരിച്ച് കർഷക കോൺഗ്രസ്

പട്ടിക്കാട്. പാണഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകദിനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ കാർഷിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളെയും കാർഷിക മേഖലയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെയും ആദരിച്ചു.

കേന്ദ്രസർക്കാരിന്റെ സ്‌പൈസസ് അവാർഡും, കേരള സർക്കാരിന്റെ കർഷകതിലകം അവാർഡും കരസ്ഥമാക്കിയിട്ടുള്ള സ്വപ്ന കല്ലിങ്കൽ, കേരള സർക്കാരിന്റെ കൊമേഴ്‌സ്യൽ നേഴ്‌സറി വിഭാഗത്തിൽ അവാർഡ് കരസ്ഥമാക്കിയിട്ടുള്ള രായിരത്ത് സുധാകരൻ,  കാർഷിക മേഖലയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരായ കൃഷിവകുപ്പിൽ നിന്നും ജോയിന്റ് ഡയറക്ടറായി റിട്ടയർ ചെയ്ത പ്രസാദ് മാത്യു, അസിസ്റ്റന്റ് ഡയറക്ടറായി റിട്ടയർ ചെയ്ത ലാലിമ്മ പ്രസാദ് എന്നിവരെയാണ് പാണഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി ആദരിച്ചത്.

ചടങ്ങിന് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. എം. പൗലോസ് നേതൃത്വം നൽകി. ഡിസിസി ജനറൽ സെക്രട്ടറി കെ. സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. കർഷ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷിജോ പി ചാക്കോ മുഖ്യാതിഥിയായിരുന്നു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പിജി ബേബി, ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് ബാബു പാണംകുടി, പഞ്ചായത്ത് മെമ്പർമാരായ അജു തോമസ്, സോഫി ജിജി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എസി മത്തായി, ജിസൻ സണ്ണി, സുജിത് കെ എം, മിഥിലജ്, എം സി ബാബു, ഇ വൈ ബിനോയ്, വർഗീസ് വട്ടംകാട്ടിൽ, ഇ വൈ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading