
ചെമ്പുത്ര: ശ്രീ ഭദ്ര വിദ്യാമന്ദിറിൽ സ്വാതന്ത്ര്യദിനാഘോഷവും ടാലന്റ് ഫെസ്റ്റിന്റെ ഉദ്ഘാടനവും നടന്നു. സ്‌കൂൾ പ്രിൻസിപ്പൽ ജയ കെ. ദേശീയപതാക ഉയർത്തി. സ്‌കൂൾ മാനേജ്‌മെന്റ് അംഗങ്ങൾ, പിടിഡബ്ല്യുഎ ഭാരവാഹികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വന്ദേമാതരം ആലപിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചു.
ടാലന്റ് ഫെസ്റ്റ് 2026ന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രിൻസിപ്പൽ ജയ കെ., വൈസ് ചെയർമാൻ ജയപ്രകാശ് എം. ജി, സ്‌കൂൾ ട്രഷറർ ചന്ദ്രൻ വി കെ, ക്ഷേത്രം ജോയിന്റ് സെക്രട്ടറി രാജേഷ് പി ആർ, സ്‌കൂൾ മാനേജ്‌മെന്റ് മെമ്പർ അഖിൽ, വൈസ് പ്രിൻസിപ്പൽ ശ്രുതി പി.കെ., പിടിഡബ്ല്യുഎ പ്രസിഡന്റ് അനു സജിത് എന്നിവർ ചേർന്ന് ദീപം തെളിയിച്ച് നിർവ്വഹിച്ചു.

Leave a Reply