
തെക്കുംപാടം. കോരംകുളം മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. ചടങ്ങുകൾക്ക് തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. മേൽശാന്തി ഉദയ് നമ്പൂതിരി കാപ്ര ശങ്കരൻ നമ്പൂതിരി വിനോദ് നമ്പൂതിരി എന്നിവർ സഹകാർമികരായി. കുത്തു വിളക്കിന്റെയും അഷ്ടമംഗല്ല്യത്തിന്റെയും ശംഖനാദത്തിന്റെയും അകമ്പടിയോടുകൂടി തന്ത്രിയും സഹകാർമികനും കറ്റകൾ ശിരസിലേറ്റി വലിയമ്പലവും നാലമ്പലവും പ്രദക്ഷിണം ചെയ്തു. വിശേഷാൽ പൂജകൾക്കു ശേഷം കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകി. ചടങ്ങുകൾക്ക് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ നേതൃത്വം നൽകി.

Leave a Reply