
മണ്ണുത്തി. വെള്ളാനിക്കരയിലെ ഫാമിൽ ഫാമിൽ നഗ്നനായി എത്തിയയാൾ പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു. കൊറ്റിക്കൽ സ്വദേശി സുധീഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ശനിയാഴ്ച പുലർച്ചെ അജ്ഞാതന്റെ ക്രൂരത നടന്നത്. സംഭവത്തിൽ ഫാം ഉടമ പോലീസിൽ പരാതി നൽകി. അക്രമിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഫാമിലെ രണ്ട് പശുക്കളെയാണ് അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇതിനുപുറമേ ഫാമിലുണ്ടായിരുന്ന പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അക്രമത്തിന് മുതിർന്നത് ഉദ്ദേശം ആറടി ഉയരമുള്ള പുരുഷനാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പാത്രം വീഴുന്ന ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നെണീറ്റ കറവക്കാരൻ അക്രമിയെ നേരിട്ടു കണ്ടിരുന്നു. വാഹനം ഉപയോഗിച്ചാണ് അക്രമി ഫാം പരിസരത്ത് എത്തുന്നതെന്നും വിവരമുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Leave a Reply