തൃശൂരിൽ നടുറോഡിൽ യുവതിക്കും പ്രതിശ്രുതവരനും കുത്തേറ്റു

തൃശൂർ: കോടന്നൂരിൽ യുവതിക്കും പ്രതിശ്രുതവരനും കുത്തേറ്റു. പള്ളിപ്പുറം സ്വദേശിനി വൈഷ്ണവിക്കും ഒല്ലൂർ സ്വദേശി അരുണിനുമാണ് കുത്തേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോടന്നൂർ സ്വദേശി അശ്വിനാണ് ഇരുവരെയും ആക്രമിച്ചത്. കോടന്നൂർ സെന്ററിന് സമീപത്തെ സൂപ്പർമാർക്കറ്റിന് മുന്നിൽ ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം.

സൂപ്പർമാർക്കറ്റിന് മുന്നിൽ വൈഷ്ണവിയെ കണ്ട അശ്വിൻ യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അരുണിനും പരിക്കേറ്റത്. വൈഷ്ണവിയുടെ വയറിനും അരുണിന്റെ കൈയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ അശ്വിൻ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading